ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും മഹിള മോര്‍ച്ചയുടെ പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നില്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തു നീക്കി.

മുഖ്യമന്ത്രിയുടെ വാഹനം ഇതുവഴി കടന്നുപോകുന്ന സമയത്താണ് പ്രതിഷേധം.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഇന്നും ഒരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top