മഹാത്മാ അയ്യന്‍കാളി ജന്‍മദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പരപ്പനങ്ങാടി:നെയ്തല്ലൂര്‍ കുര്‍ണംകുഴി ശ്മശാന പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ കെട്ടുങ്ങല്‍ അയ്യന്‍കാളി നഗറില്‍ മഹാത്മാ അയ്യന്‍കാളിയുടെ 162-ാമത് ജന്മദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി കാസര്‍ഗോഡ് ജില്ലാ എ.ഡി.എം & ഡെപ്യൂട്ടി കളക്ടര്‍ അഖില്‍ പോല്‍ത്തരന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മത്സര പരീക്ഷകളിലെ വിജയികളായ വിദ്യാര്‍ത്ഥികള്‍, യുവ സംരംഭകര്‍, സൈക്കിളില്‍ ഭാരത പര്യടനം നടത്തിയ യുവ സാഹസികന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംങ് മത്സരവും നടന്നു.

ശ്മശാന പരിപാലന സമിതി സെക്രട്ടറി രാജേഷ് കെ നെയ്തല്ലൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മണ്ണുംപുറത്ത് അനീഷിന്റെ അധ്യക്ഷനായ ചടങ്ങില്‍ ചിത്രകാരനും, എഴുത്തുകാരുമായ തോലില്‍ സുരേഷ് അയ്യന്‍കാളി അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.ടി. സുബ്രഹ്‌മണ്യന്‍, സി. ജയദേവന്‍, ടി.പി. മോഹന്‍ദാസ് എന്നിവരും നന്തനാര്‍ പുരസ്‌കാര ജേതാവും കഥാകൃത്തുമായ സുഭാഷ് ഒട്ടുംപുറം, കെ.സി. ഉണ്ണികൃഷ്ണന്‍, ടി. ദശന്യ ദേവന്‍, കെ.പി. താമികുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അണ്ടികടവത്ത് സുനി നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top