ശര്‍ക്കര വരട്ടിയില്ലാതെ എന്ത് ഓണല്ലെ? ഇത്തവണ ഓണത്തിന് വീട്ടില്‍തന്നെ നമുക്ക് എളുപ്പത്തില്‍ ശര്‍ക്കര വട്ടിതയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
നേന്ത്രക്കായ – 500 ഗ്രാം
ശര്‍ക്കര – 250 ഗ്രാം
ചുക്കുപൊടി – 1 ടീസ്പൂണ്‍
ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യമായത്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നേന്ത്രക്കായ തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. കായ മുറിക്കുമ്പോള്‍ കയ്യില്‍ എണ്ണ പുരട്ടുന്നത് കറ പറ്റാതിരിക്കാന്‍ നിങ്ങളെ സഹായിക്കും.
മുറിച്ച കഷണങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെള്ളത്തില്‍ 10 മിനിറ്റ് മുക്കിവയ്ക്കുക. ഇത് കായക്ക് നല്ല നിറം നല്‍കും.
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാകുമ്പോള്‍ കഷണങ്ങളാക്കിയ കായ ഇട്ട് ചെറിയ തീയില്‍ നന്നായി വറുത്തെടുക്കുക. കായക്ക് നല്ല സ്വര്‍ണ്ണനിറം വരുമ്പോള്‍ കോരിയെടുത്ത് മാറ്റിവയ്ക്കുക.
ഇനി ശര്‍ക്കരപ്പാനി തയ്യാറാക്കണം. ഒരു പാനില്‍ ശര്‍ക്കരയും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് ചൂടാക്കുക. ശര്‍ക്കര നന്നായി ഉരുകി നൂല്‍ പരുവത്തിലുള്ള പാനിയാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
ഈ ശര്‍ക്കരപ്പാനിയിലേക്ക് വറുത്തുവച്ച കായ കഷണങ്ങള്‍, ചുക്കുപൊടി, ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. എല്ലാ കഷണങ്ങളിലും ശര്‍ക്കരപ്പാനി നന്നായി പിടിക്കണം.
ഇനി ഇത് ചെറിയ തീയില്‍ വീണ്ടും ചൂടാക്കുക. ശര്‍ക്കരപ്പാനി ഉരുകി കഷണങ്ങളില്‍ വരണ്ട് പിടിക്കാന്‍ തുടങ്ങുമ്പോള്‍ നെയ്യ് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക.
ഒരു പാത്രത്തില്‍ പഞ്ചസാര വിതറി അതിലേക്ക് ശര്‍ക്കര വരട്ടി ഇട്ട് ഇളക്കി നന്നായി യോജിപ്പിക്കുക. ഇത് വരട്ടിക്ക് ഒരു പ്രത്യേക തിളക്കം നല്‍കും.
ശര്‍ക്കര വരട്ടി തണുത്ത ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ സൂക്ഷിക്കാം.
ശര്‍ക്കര വരട്ടി ഉണ്ടാക്കുമ്പോള്‍ ഇക്കാര്യം പ്രത്യകം ശ്രദ്ധിക്കുക:
നല്ല പാകമായ നേന്ത്രക്കായ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
വറുക്കുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ശര്‍ക്കര വരട്ടിക്ക് കൂടുതല്‍ രുചി നല്‍കും.




