അരിയല്ലൂര്‍ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേന്‍(കെഎസ്എസ്പിഎ ) പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പ് നല്‍കി. അരിയല്ലൂരില്‍ നടത്തിയ വരവേല്‍പ് 2025 പരിപാടിയുടെ ഉദ്ഘാടനം കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ശിവദാസ് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് സെക്രട്ടറി സി സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം മുല്ലശ്ശേരി ശിവരാമന്‍ നായര്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ പേരും ലോഗോയും പ്രകാശനം ചെയ്തു സംസാരിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം അശോകന്‍ മേച്ചേരി, കോണ്‍. മണ്ഡലം പ്രസിഡന്റ്മാരായ സി ഉണ്ണി മൊയ്തു, കോശി പി തോമസ്, നിയോജക മണ്ഡലം പ്രസിഡണ്ട് പ്രസന്ന ചന്ദ്രന്‍, സെക്രട്ടറി ഇ എം ജോസ്, വനിതാ ഫോറം നേതാക്കളായ ഇ പി ഗീത , രമ പാറോല്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ വി പി വിജയന്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




