മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ 23,179 പുതിയ കേസുകള്‍

മുംബൈ : മഹാര്ഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ഡ് ചെയ്തത് 23,179 കേസുകള്‍. സംസ്ഥാനത്ത് ഇക്കൊല്ലെ റിപ്പോര്‍ഡ് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ കാര്യത്തില്‍ ഏകദേശം 30 ശതമാനം വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.

ബുധനാഴ്ച നാഗ്പൂറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,698 കേസുകള്‍. പൂണെയിലും മുംബൈയിലും യഥാക്രമം 2,612, 2,377 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 84 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 1.52 ലക്ഷത്തില്‍ അധിീകം സജീവ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ ഇതുവരെ 23,70,507 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 21,63,391 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇതുവരെ 53,080 പേര്‍ക്കാണ് രോഗബാധമൂലം ജീവന്‍ നഷ്ടമായത്.

Share news
error: Content is protected !!
Scroll to Top