മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ മെയ് ഒന്നിന് തിയേറ്റ്‌റുകളില്‍ എത്തും

HIGHLIGHTS : Mahal in the Name of the Father will hit theaters on May 1st.

malabarinews

ഷഹീന്‍ സിദ്ദിഖ് ഉണ്ണിനായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ മെയ് ഒന്നിന് തിയേറ്റ്‌റുകളില്‍ എത്തും. ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.ടി. ഹാരിസ് തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്ത മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ മെയ് 1ന് തിയേറ്ററുകളില്‍ എത്തും. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ’ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.’ കുടുംബ പശ്ചാത്തലത്തില്‍ രസകരമായ രീതിയില്‍ പറയുന്ന സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു.

ഉണ്ണിനായര്‍,ഷഹീന്‍ സിദ്ദിഖ് എന്നിവര്‍ക്കു പുറമെ ലാല്‍ ജോസ് ,, അബു വളയംകുളം, നാദി ബക്കര്‍ , നജീബ് കുറ്റിപ്പുറം ,,ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേണ്‍ പ്രഭാകരന്‍ രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അര്‍ജുന്‍ പരമേശ്വര്‍, ഷാജഹാന്‍ കെ.പി. എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍ .

സംഗീതം മുസ്തഫ അമ്പാടി,

ഗാനരചന റഫീഖ് അഹമ്മദ്, മൊയതീന്‍ കുട്ടി.എന്‍,

പാടിയവര്‍ സിതാര കൃഷ്ണകുമാര്‍, ഹരിചരണ്‍, , ഹരിശങ്കര്‍, ജയലക്ഷ്മി, യൂനസിയോ.

കാമറ വിവേക് വസന്ത ലക്ഷ്മി , ക്രിയേറ്റീവ് ഡയറക്ടര്‍& എഡിറ്റര്‍ അഷ്ഫാക്ക് അസ് ലം,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, പ്രൊഡക്ഷന്‍’ ഡിസൈന്‍ രാജീവ് കോവിലകം, പി.ആര്‍. ഒ : എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടര്‍ അബു വളയംകുളം, ആര്‍ട് ഷിബു വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍ മുനവ്വര്‍ വളാഞ്ചേരി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബു ജെ രാമന്‍, ലൊക്കേഷന്‍ മാനേജര്‍ അഫ്‌നാസ് താജ്, മീഡിയ മാനേജര്‍ ജിഷാദ് വളാഞ്ചേരി, ഡിസൈന്‍ ഗിരിഷ് വി.സി., സായ് രാജ് കൊണ്ടോട്ടി. എഫ്. എല്‍. എക്‌സ് സ്‌കേപ് സ്റ്റുഡിയോ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!