Section

malabari-logo-mobile

ഷാരൂഖിന്റെ പഠാന്‍ സിനിമക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

HIGHLIGHTS : Madhya Pradesh Home Minister Narottam Mishra against Shahrukh's Pathan movie

ഭോപ്പാല്‍: ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ എന്ന സിനിമയിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്.  അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ വ്യൂസ് ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

പഠാന്റെ മധ്യപ്രദേശത്തിലെ പ്രദര്‍ശനം തന്നെ നിരോധിച്ചിച്ചേക്കും എന്ന സൂചനയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നല്‍കുന്നത്. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഠാന്‍’ എന്ന സിനിമ പിഴവുകള്‍ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ രംഗ്ങ്ങള്‍ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍ക്കാറിന് ആലോചിക്കേണ്ടിവരും’ മന്ത്രി നരോത്തം മിശ്ര പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!