Section

malabari-logo-mobile

സ്‌നേഹത്തിലേക്കുള്ള തീര്‍ത്ഥാടനം

HIGHLIGHTS : എഴുത്ത് മാധവിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ആത്മാവിന്റെ തുറുവെക്കലായിരുു. മാധവിക്കുട്ടിയുടെ എഴുത്തില്‍ ആത്മാവിന്റെ മുറിവുകള്‍ നഗ്നമാക്കപ്പെട്ടു. അത്...

madhavikuttyഎഴുത്ത് മാധവിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ആത്മാവിന്റെ തുറുവെക്കലായിരുു. മാധവിക്കുട്ടിയുടെ എഴുത്തില്‍ ആത്മാവിന്റെ മുറിവുകള്‍ നഗ്നമാക്കപ്പെട്ടു. അത് ആത്മാവിന്റെ അനുഭൂതികളുടെ ഒളിച്ചുവെക്കലുകളില്ലാത്ത ആഘോഷമായി മാറി. എഴുത്ത് അങ്ങനെ മാധവിക്കുട്ടിയിലെ എഴുത്തുകാരിയുടെയും ജീവിതത്തിന്റെ തടവറയില്‍ സ്‌നേഹം കൊതിച്ചുകഴിയു സ്ത്രീയുടെയും സ്വാതന്ത്ര്യപ്രഖ്യാപനമായിമാറി.

മാധവിക്കുട്ടിയുടെ എഴുത്തിന്റെ ഈ പൊതുസ്വഭാവത്തെ പങ്കിടുവയാണ് ‘ഹംസധ്വനി’ എന്ന സമാഹാരത്തിലെ കഥകളും. ഹംസധ്വനി, ഒരു വിവാഹത്തിന്റെ അന്ത്യം, പാരതന്ത്ര്യം, ഏകാന്തതയുടെ കവാടങ്ങള്‍, വെറുമൊരു നായാ’ുകാരന്‍, മുത്തച്ഛനും പരിചാരികമാരും, കാക്കനാ’് ഒരു മരിപ്പ്, വെളുത്ത ബാബു, പതിവ്രത, ഓര്‍മ്മക്കുറിപ്പുകള്‍ എീ പത്തു കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
അന്‍പത്തിനാലുകാരനായ രാമകൃഷ്ണന്‍ നായരും മുപ്പത്തെട്ടുകാരിയായ ഹേമലതയും തമ്മില്‍ വൈകി ആരംഭിക്കു ഒരു വിരസ ദാമ്പത്യത്തിന്റെ വൈരസ്യം മുഴുവന്‍ ഒപ്പിയെടുത്ത കഥയാണ് ഒരു വിവാഹത്തിന്റെ അന്ത്യം. ദാമ്പത്യ ജീവിതത്തിലെ വൈരസ്യം മാധവിക്കുട്ടിയുടെ സാഹിത്യത്തില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രമേയമാണ്. വ്യത്യസ്ത രീതിയിലാണെങ്കിലും ഏകാന്തതയുടെ കവാടങ്ങള്‍ എന്ന കഥയിലും ഈ പ്രമേയംതയൊണ് ആവിഷ്‌കരിക്കപ്പെടുത്.

sameeksha-malabarinews

സ്‌നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹം മാധവിക്കുട്ടിയുടെ സാഹിത്യത്തിന്റെതന്നെ ശക്തമായ അന്തര്‍ധാരയാണ്. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന കഥയില്‍ മാധവിക്കുട്ടി എഴുതുന്നു, ”സ്‌നേഹത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കുവാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു. നീയും ഞാനും മൗനം അന്യോന്യം പകര്‍ന്നുകൊടുക്കു്ന്നു. ഒടുവില്‍ നീയും എന്നെ ഉപേക്ഷിക്കുന്നുവോ? സ്‌നേഹം വെറുമൊരു ഉന്മാദമാണെന്ന് ബോധ്യപ്പെട്ട് ധൃതിയില്‍ എന്റെ പൂമുഖം വിട്ട് ഒടുവില്‍ നീ തിരിഞ്ഞു നടക്കുമോ? ദൈവമെന്ന അപാരമായ ഏകാന്തത മാത്രം എനിക്ക് കൂട്ടായി അവേശേഷിക്കുമോ?”
എഴുത്തും ജീവിതവും സ്‌നേഹങ്ങളിലേക്കുള്ള തീര്‍ത്ഥാടനങ്ങളാക്കി മാറ്റിയ മാധവിക്കുട്ടിയെ വായിക്കുമ്പോള്‍, തീര്‍ച്ചായായും ചേര്‍ത്തുവായിക്കേണ്ടവയാണ് ഹംസധ്വനിയെ സമാഹാരത്തിലെ കഥകളും.

ഹംസധ്വനി
കഥകള്‍
പേജ് 82
വില 40
ഒലീവ് പബ്ലിക്കേഷന്‍സ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!