കെഎം ഷാജിക്ക് എംഎൽഎയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റാന്‍ ആകില്ല;നിയമസഭ നടപടികളിൽ പങ്കെടുക്കാം

ദില്ലി:കെ എം ഷാജിക്ക് എംഎൽഎ എന്നനിലയിൽ നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ എംഎൽഎയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ആകില്ലെന്ന് സുപ്രീംകോടതി.
.അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് ഷാജി നൽകിയ അപ്പീൽ ഉടനെ പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അപ്പീൽ 26ന് പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.

സ്‌സ്റ്റേ ഉത്തരരവിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. അയോഗ്യതക്ക് ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ള സ്റ്റേ നാളെ അവസാനിക്കുമെന്ന് അറിയിച്ചതിനെതുടർന്നാണ് നിയമ സഭാ നടപടികളിൽ പങ്കെടുക്കാമെന്ന് കോടതി നിരീക്ഷിച്ചത്.

കണ്ണൂർ അഴീക്കോട് എംഎൽഎയായ കെഎം ഷാജി തിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്ന എതിർസ്ഥാനാർഥിയായി മത്സരിച്ച എം.വി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്.

Share news
error: Content is protected !!
Scroll to Top