എം ടി വാസുദേവന്‍നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട് : എം ടി വാസുദേവന്‍നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് ഇന്നലെ മുതല്‍ നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നില ഇപ്പോഴും ഗുരുതരമായിതന്നെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

എം ടിയെ ശ്വാസതടസത്തെ തുടര്‍ന്ന് ഈ കഴിഞ്ഞ 15ന് രാത്രിയാണ് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. നിലവില്‍ ഐസിയുവിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

Share news
error: Content is protected !!
Scroll to Top