എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്:എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഡോക്ടറുമാരുടെ വിദഗ്ദ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രാവശിപ്പിച്ചത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഓക്സിജന്‍ മാസ്‌കിന്റെ സഹായത്തിലാണ് ഇപ്പോഴുള്ളത്.നിലവില്‍ മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ മാറ്റങ്ങളില്ല. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഓരോ മണിയ്ക്കൂറിലും ആരോഗ്യനില വിലയിരുത്തുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top