Section

malabari-logo-mobile

ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും; എം.കെ.സ്റ്റാലിന്‍

HIGHLIGHTS : M K Stalin announces free bus travel for Trans persons with disabilities

ചെന്നെ: തമിഴ്‌നാട് സിറ്റി ബസുകളില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കും ഇനി മുതല്‍ സൗജന്യ യാത്ര. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ 98-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. അധികാരമേറ്റ ഉടന്‍ സ്ത്രീകള്‍ക്കു ബസില്‍ സൗജന്യയാത്ര അനുവദിച്ചിരിന്നു.

ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 പലചരക്കു സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണവും കോവിഡ്‌ ദുരിതാശ്വാസത്തിനായി നല്‍കുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ചു നടന്നു. സംസ്ഥാനത്താകെ 38,000 വൃക്ഷതൈകള്‍ നടാനുള്ള പദ്ധതിക്കും സ്റ്റാലിന്‍ തുടക്കമിട്ടു.

sameeksha-malabarinews

38 ജില്ലകളിലായി 1000 വൃക്ഷതൈകളാണു നട്ടു പരിപാലിക്കുക. ജ്ഞാനപീഠ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും നേടിയവര്‍ക്കു സര്‍ക്കാര്‍ വീടുവച്ചു നല്‍കും. 70 കോടി രൂപ ചെലവില്‍ മധുരയില്‍ കരുണാനിധി സ്മാരക ലൈബ്രറി നിര്‍മിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!