HIGHLIGHTS : M.G. Sreekumar to be ambassador for a waste-free New Kerala
കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ പദ്ധതിയായിട്ടുള്ള മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാനുള്ള സന്നദ്ധത അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വെച്ച് ഈ മാസം ഒമ്പത് മുതല്‍13 വരെ നടക്കുന്ന വൃത്തി 2025 കോണ്‍ക്ലേവ് നടക്കുന്നത്. ഈ കോണ്‍ ക്ലേവിലേക്ക് അദേഹത്തെ ക്ഷണിച്ചതായും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
എം ജി ശ്രീകുമാര്‍ തന്നെ വിളിച്ചിരുന്നതായും മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായ് അദേഹം അറിയിച്ചതായും മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് അറിയിച്ചു.
കൊച്ചി ബോള്‍ഗാട്ടിയിലുള്ള എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്ത് വന്നതിനെ തുടര്‍ന്ന് ഗായകന്‍ ഇതിന്റെ പിഴയായി 25,000 രൂപ അടച്ചിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്ത് വീണ മാമ്പഴത്തിന്റെ അവശിഷ്ടം കായലിലേക്ക് ഇട്ടതെന്നും ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പിഴ അടച്ചതെന്നും എം ജി ശ്രീകുമാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ഒരു വിനോദ സഞ്ചാരിയാണ് ഈ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഈ ദൃശ്യം പകര്‍ത്തിയ ആളെയും കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിട്ടുണ്ട്.