കൊച്ചി: സംസ്ഥാനത്ത് സ്വർണ വില താഴ്ന്നു. ഒറ്റ ദിവസം കൊണ്ട് 2480 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 93,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി.
രണ്ടു ദിവസത്തിനിടെ ഇതോടെ 4,080 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയാകുമെന്ന ആശങ്കയിൽ ആയിരുന്ന ആഭരണ പ്രേമികൾക്ക് ഇതോടെ ചെറിയൊരാശ്വാസമായിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




