Section

malabari-logo-mobile

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

HIGHLIGHTS : Chance of heavy rain in South Kerala; Yellow alert today in four districts

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതതെയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴയുടെ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയാണ് ഈ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്.

ഈ ജില്ലകളില്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കൊല്ലം മുതല്‍ എറണാകുളം വരെ ആറ് ജില്ലകളിലും, തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

sameeksha-malabarinews

ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ന്യൂനമര്‍ദ്ദം ശനിയാഴ്ച ശക്തമായ ന്യൂനമര്‍ദമായി മാറാനും അടുത്ത മൂന്ന് ദിവസങ്ങളില്‍ ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യത.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!