യുപിയിലെ ലൗ ജിഹാദ് കള്ളക്കഥ പൊളിഞ്ഞു

LOVE JIHADമീററ്റ് :പ്രണയം നടിച്ച്  യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ബലമായി മതം മാറ്റുകയും ചെയ്തുവെന്ന പരാതി കള്ളക്കഥയാണെ് തെളിയുന്നു. തന്നെ ആരും മതം മാറ്റിയിട്ടില്ലെും വീട്ടുകാര്‍ നിര്‍ബന്ധിച്ച് പരാതി നല്‍കയതാണെും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. വലിയൊരു വര്‍ഗീയ സംഘര്‍ഷത്തിന് വഴിമരുിടുമായിരൂ ഈ ലൗ ജിഹാദ് കഥ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇല്ലാതാവുകയായിരുു. ബിജെപിയുടെ പ്രാദേശിക നേതാക്കളുടെ ഇടപെടലാണ് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഇത്തരമൊരു പരാതി നല്‍കാനിടയായതെും പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്.

നേരത്തെ നല്‍കിയ പരാതിയില്‍ ഹിന്ദു മതവിശ്വാസിയായ തന്നെ മീറത്തിലെ ഒരു മദ്രസാ അധികാരികയും ഗ്രാമത്തലവനും ഉള്‍പ്പെടയുള്ളവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നും അതിന് ശേഷം മതം മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു.

ഈ പരാതിയുടെ മറവില്‍ യുപിയിലുടനീളം ബിജെപി ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ വന്‍ വര്‍ഗീയ പ്രചരണമാണ് അഴിച്ചുവിട്ടത്.

യുവതി പരാതി പിന്‍വലിച്ച സാഹചര്യത്തില്‍ സൂരക്ഷ മുന്‍നിര്‍ത്തി  ഇവരെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top