താനൂര്‍: നടക്കാവ് വളവില്‍ ലോറികള്‍ കൂട്ടിയിടിച്ച് വീണ്ടും അപകടം. കഴിഞ്ഞ ദിവസം രാത്രി 11.45 നാണ് അപകടം. തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കോഴിക്കോട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ മുന്‍ഭാഗത്ത് നേരിയ തീപിടിത്തമുണ്ടായി. വേഗം തീ അണയ്ക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചരക്ക് ലോറി ഡ്രൈവറുടെ കൈക്ക് പരുക്കേറ്റു. തിരൂര്‍ താനൂര്‍ പാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോ ഴ്‌സ്, പൊലീസ്. ടിഡിആര്‍എഫ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനംനടത്തി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




