എംഡിഎംഎയുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

വണ്ടൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ എക്‌സൈസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ ബാബു (42), നീലാമ്പ്ര റിയാസ് (38) എന്നിവരെയാണ് കാളികാവ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിജു മോനും സംഘവും അറസ്റ്റുചെയ്തത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ചോക്കാട്രും ആനക്കല്ല് വച്ചാണ് പിടികൂടിയത്. ഇവരില്‍നിന്ന് ആറ് ഗ്രാം എം ഡിഎംഎ പിടിച്ചെടുത്തു.

ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്. 20 ഗ്രാം എംഡിഎംഎ കൈവശംവച്ചതിന് നൗഫല്‍ ബാബുവിനെതിരെ കാളികാവ് പൊലീസ് കേസെടുത്തിരുന്നു. 250 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനി റിയാസിനെതിരെ കാളി കാവ് എക്‌സൈസ് റേഞ്ച് ഓഫീസിലും കേസുണ്ട്. ഇവരുടെ മോട്ടോര്‍ സൈക്കിളും മൊബൈല്‍ ഫോണു കളും മയക്കുമരുന്ന് വില്‍പ്പന നടത്തി കി ട്ടിയ പണവും കസ്റ്റഡിയിലെടുത്തു.

പ്രതികളെ മഞ്ചേരി ജെ സി.എം കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ്ചെയ്തു

 

Share news
error: Content is protected !!
Scroll to Top