വിവാഹിതയായ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

വളാഞ്ചേരി: വിവാഹിതയായ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വളാഞ്ചേരി ഇരുമ്പളിയം വലിയകുന്ന് പട്ടത്തുവളപ്പില്‍ പ്രശാന്തിനെ(26)യാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

66ഇ ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ മുതല്‍ യുവതിയുമായി ഇന്‍സ്റ്റഗ്രാം വഴി പ്രശാന്ത് സൗഹൃദത്തിലായി. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി.

പിന്നീടുള്ള സംഭാഷണങ്ങളില്‍ പ്രശാന്ത് യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ചിത്രങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ യുവതി വഴങ്ങാതായതോടെ പ്രശാന്ത് സമൂഹ മാധ്യമങ്ങള്‍ വഴിചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഒറ്റപ്പാലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം സുജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

Share news
error: Content is protected !!
Scroll to Top