ലഹരിക്കെതിരെയുള്ള മനുഷ്യ ശൃംഖലക്കു സമീപം കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

വണ്ടൂര്‍: ലഹരിക്കെതിരെയുള്ള മനുഷ്യ ശൃംഖലക്കു സമീപം കഞ്ചാവ് വില്‍പ്പന നടത്തിയ ആള്‍ പൊലീസിന്റെ പിടിയില്‍. എംഎല്‍എയടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുത്ത പരിപാടി നടക്കുന്നതിനു സമീപം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയിലാണ് വണ്ടൂര്‍ നടുവത്ത് സ്വദേശി കുമ്മാളി അഭിലാഷ് (34) പിടിയിലായത്.

വണ്ടൂര്‍ ഗവ. വിഎംഎസി ഹൈസ്‌കൂളിനുമുന്നിലാണ് സംഭവം. കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് അഭിലാഷിനെ പിടികൂടിയത്.

പൊലീസിനെ കണ്ട് ഓടിയ അഭിലാഷിനെ പിന്തുടര്‍ന്ന് പിടികൂടുകയാ യിരുന്നു. ഇയാളില്‍നിന്ന് കഞ്ചാവുപൊതികളും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top