ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ചെട്ടിപ്പടിയില്‍ മനുഷ്യചങ്ങല തീര്‍ത്ത് ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും

പരപ്പനങ്ങാടി : ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി മനുഷ്യചങ്ങലയില്‍ കണ്ണികളായി ചെട്ടിപ്പടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററും. വിദ്യാര്‍ത്ഥികളും, അധ്യാപകരും, ജീവനക്കാരും അണിചേര്‍ന്ന ചങ്ങലയില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ, അഡ്വ. കൃപാലിനി എന്നിവരും പങ്കാളികളായി.

ചെട്ടിപ്പടിയില്‍ വിദ്യാലയത്തിന് മുന്‍വശത്താണ് മനുഷ്യചങ്ങല തീര്‍ത്തത്. അഡ്വ. കൃപാലിനി ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കികൊണ്ട് മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ, അധ്യാപകരായ ഇന്ദു ചാക്കോ, രജിത തുടങ്ങിയവര്‍സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top