ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top