
കോഴിക്കോട് : മെഡിക്കൽ കോളേജ് സിറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പനങ്ങൾ വിദ്യാർഥികൾക്ക് വിറ്റ രണ്ടുപേർ പിടിയിൽ. കോട്ടപ്പറമ്പ് പിലാത്തോട്ടത്തിൽ മീത്തൽ കെ അനിൽകുമാർ (49), കൊളത്തറ ശാരദ മന്ദിരം കെ പി ഹൗസിൽ കെ പി സഫീർ (33) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐമാരായ ബി സുലൈമാൻ, അമൽ ജോയ് എന്നിവർ ചേർന്ന് പിടികൂടിയത്.
മെഡി ക്കൽ കോളേജ് ഭാഗത്ത് ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിലാണ് സ്റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉൽപ്പനങ്ങളുടെ 71 പാക്കറ്റുകൾ രണ്ട് കടകളിൽനിന്നായി കണ്ടെടുത്തത്.
ഡാൻസാഫ് സ്ക്വാഡിലെ എസ്ഐ കെ അബ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മുസ്സേൻവീട്, തൗഫീക്ക്, മുഹമ്മദ് മഷ്ഹൂർ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്പെ്ഐ എം കി രൺ, ബിനോയ് സാമുവൽ, സുരാഗ്, ജിതിൻ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




