Section

malabari-logo-mobile

ബ്രിട്ടണില്‍ 80 മൈല്‍ വേഗത്തില്‍ കൊടുകാറ്റ് ആഞ്ഞടിക്കും; ജാഗ്രതാ മുന്നറിയിപ്പ്

HIGHLIGHTS : ലണ്ടണ്‍ : ബ്രിട്ടനില്‍ നാശം വിതക്കാന്‍ 80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും. ഇതോടൊപ്പം ശക്തമായ മഴയും കടല്‍ ക്ഷോഭവും ഉണ്ടാകും. ട്രെയിന്‍ ഉള്‍...

images (3)ലണ്ടണ്‍ : ബ്രിട്ടനില്‍ നാശം വിതക്കാന്‍ 80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും. ഇതോടൊപ്പം ശക്തമായ മഴയും കടല്‍ ക്ഷോഭവും ഉണ്ടാകും. ട്രെയിന്‍ ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങളെയെല്ലാം തന്നെ കൊടുങ്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. കാറ്റിനൊപ്പം മഴയും രണ്ടാഴ്ച തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മഴ ഈ മാസം മുഴുവന്‍ തുടര്‍ച്ചയായി പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്താകെ വെള്ളപൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ്. 248 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടണില്‍ ഇത്രയേറെ മഴ പെയ്യുന്നത് ആദ്യമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

അറ്റ്‌ലാന്റിക്കിലെ ന്യൂനമര്‍ദ്ധമാണ് 80 മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റ് വീശാന്‍ കാരണമാകുന്നതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. അതേ സമയം മോശമായ കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്താകെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയാണ് കാലാവസ്ഥ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. കൊടും ശൈത്യത്തിന് പുറമെ കനത്ത കാറ്റടിക്കുമെന്ന മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!