ഇലക്ഷന്‍ പ്രചരണത്തിനായി മോദി കേരളത്തില്‍

narendra_modiതിരു: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നുച്ചക്ക് രണ്ടുമണിക്കാണ് മോദി നാവികസേനയുടെ വിമാനത്തില്‍ കൊച്ചിയിലെത്തിയത്.

കെപിഎംഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കായല്‍ സമ്മേളന സ്മരണ ശതാബ്ദി സംഗമം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

കൊച്ചിയിലെത്തിയ നരേന്ദ്രമോദി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ അദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വൈകുന്നേരം ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ബിജെപിയുടെ മഹാസംഗമം മോദി ഉദ്ഘാടനം ചെയ്യും.

Share news
error: Content is protected !!
Scroll to Top