നഗരങ്ങളില്‍ ഓട്ടോകളിലും ബസുകളിലും ജിപിഎസ് നിര്‍ബന്ധമാക്കുന്നു.

GPS-INDIAമുംബൈ: ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ ഓട്ടോകളിലും ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയാണ് വന്‍നഗരങ്ങളിലും ഓട്ടോകളിലും ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്. ജിപിഎസ് സംവിധാനം ഫെബ്രുവരി 20 ന് മുമ്പായി നിര്‍ബന്ധമായി നടപ്പിലാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. ഫെബ്രുവരി 20 ന് മുമ്പ് ജിപിആര്‍എസ് സംവിധാനം ശരിയാക്കിയില്ലെങ്കില്‍ വണ്ടിയുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2013 സെപ്തംബര്‍ 30 ന് മുമ്പ് ജിപിഎസ് സംവിധാനം നടപ്പിലാക്കണമെന്ന് ഗതാഗതവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാനുള്ള സമയപരിധി നീട്ടുകയായിരുന്നു. ഈ വര്‍ഷമാദ്യം പൊതുഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് 1405 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

സഞ്ചരിക്കുന്ന ബസില്‍വെച്ച് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

Share news
error: Content is protected !!
Scroll to Top