ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്ന് മൂന്ന് സീറ്റ് ചോദിച്ച് യൂത്ത് ലീഗ്

ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മൂന്ന് സീറ്റ് ചോദിച്ച് യൂത്ത് ലീഗ്. ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് കേരളത്തില്‍ ലീഗ് മൂന്ന് സീറ്റുകളില്‍ മത്സരിക്കണം എന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കിയത്.

ഇന്ത്യ മുന്നണി മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ഡല്‍ഹി മയൂര്‍ വിഹാറില്‍ നടന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യുവ പ്രാതിനിത്യം കൂട്ടണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇന്ത്യാ മുന്നണിക്കൊപ്പം ഹിന്ദി ബെല്‍റ്റിലും പാര്‍ട്ടി മല്‍സരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top