ചെന്നൈ: നടന്‍ പ്രകാശ് രാജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലാണ് നടപടി. ഇഡിയുടെ ചെന്നൈ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്. പ്രകാശ് രാജിനെതിരായ നടപടി പ്രതികാര രാഷ്ട്രീയമാണെന്ന വാദം സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു പ്രകാശ് രാജ്. കളളപ്പണ നിയമപ്രകാരം എടുത്ത കേസിലാണ് സമന്‍സ്. വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി 100 കോടി രൂപ സമാഹരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




