ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ 12 സെക്കന്റ്

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ വരുന്നതോടെ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടിവരുന്നത് 12 സെക്കന്‍ഡ് സമയം. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകാന്‍ അഞ്ച് സെക്കന്റാണ് വേണ്ടത്.

എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തങ്ങള്‍ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള വി.വി.പാറ്റ് യന്ത്രത്തില്‍ ഏഴ് സെക്കന്റാണ് വോട്ട് വിവരം തെളിഞ്ഞ് നില്‍ക്കുക.

ഇതോടെ ഒരാള്‍ക്ക് വേണ്ടി വരുന്ന സമയം നേരത്തെയുള്ള അഞ്ച് സെക്കന്റില്‍ നിന്ന് 12 സെക്കന്റായി ഉയരും.

Share news
error: Content is protected !!
Scroll to Top