Section

malabari-logo-mobile

ലോകസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 30.47 ലക്ഷം വോട്ടര്‍മാര്‍

HIGHLIGHTS : ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1521087 പുരുഷന്‍മാരും 1526826 സ്ത്രീകളുമുള്‍പ്പടെ 3047923 പേര്‍ വോട്ടര്‍മാര്‍. 80972 പുതിയ വോട്ടര്‍മാരാണ് ഇത്തവണ...

• 1526826 സ്ത്രീ വോട്ടര്‍മാര്‍
• 80972 പുതിയ വോട്ടര്‍മാര്‍
• 18407 ഭിന്നശേഷി വോട്ടുകള്‍
• ജില്ലയില്‍ 2750 ബൂത്തുകള്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1521087 പുരുഷന്‍മാരും 1526826 സ്ത്രീകളുമുള്‍പ്പടെ 3047923 പേര്‍ വോട്ടര്‍മാര്‍. 80972 പുതിയ വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. 2018 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 1472791 പുരുഷന്‍മാരും 1494159 സ്ത്രീകളുമുള്‍പ്പടെ 2966951 പേരാണ് വോട്ടര്‍മാരായി ഉണ്ടായിരുന്നത്. ഇത്തവണ സ്ത്രീ വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ കൂടുതലുള്ളത്. കരട് വോട്ടര്‍ പട്ടികയിലെ 1494159 സ്ത്രീ വോട്ടര്‍മാരെക്കാളും 32,667 അധിക വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും സ്ത്രീ വോട്ടര്‍മാരുള്ളതും വണ്ടൂര്‍ മണ്ഡലത്തിലാണ്. 21,0051 പേരാണ് വണ്ടൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. ഇവിടെ 106587 സ്ത്രീ വോട്ടര്‍മാരും ഉണ്ട്. 166320 പേരുള്ള ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ www.ceo.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ 18407 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.കാഴ്ച പരിമിതരായ 2991 പേരും സംസാര വൈകല്യമുള്ള 3572 പേരും ചലനവൈകല്യമുള്ള 10554 പേരും മറ്റു വൈകല്യങ്ങളുള്ള 1290 പേരുമാണ് വോട്ടര്‍ പട്ടികയിലുള്ളത്.

ജില്ലയില്‍ പുതിയതായി 40 പോളിങ് ബൂത്തുകള്‍ ഉള്‍പ്പടെ 2750 ബൂത്തുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ ബൂത്തുകളുള്ളത് വണ്ടൂരിലാണ്. വണ്ടൂര്‍ മണ്ഡലത്തില്‍ നാല് അധിക ബൂത്തുകള്‍ ഉള്‍പ്പടെ 204 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും കുറവ് ബൂത്തുകളുള്ളത് താനൂര്‍ മണ്ഡലത്തിലാണ്. 149 ബൂത്തുകളാണ് താനൂരിലുള്ളത്.

sameeksha-malabarinews

നിയോജക മണ്ഡലടിസ്ഥാനത്തില്‍ ബൂത്തുകളുടെ എണ്ണം
കൊണ്ടോട്ടി-171, ഏറനാട്-159, നിലമ്പൂര്‍-199, വണ്ടൂര്‍-204, മഞ്ചേരി-170, പെരിന്തല്‍മണ്ണ-179, മങ്കട-176, മലപ്പുറം-177, വേങ്ങര-155, വള്ളിക്കുന്ന്-167, തിരൂരങ്ങാടി-161, താനൂര്‍-149, തിരൂര്‍-183, കോട്ടക്കല്‍-182, തവനൂര്‍-158,പൊന്നാനി-160.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!