ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി ഞാറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചുമണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

ലോകസ്ഭാ തിരഞ്ഞെടുപ്പിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതിയും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ആന്ധ്രാപ്ര്‌ദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴോ എട്ടോ ഘട്ടങ്ങളിലായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളെ കാണുക.

Related Articles