ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ പോളിംഗ് ആരംഭിച്ചു

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. ഉത്തര്‍പ്രദേശിലും 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 42 സീറ്റുകളിലും പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും അസമിലു ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും മഹാരാഷ്ട്രയില്‍ നാഗ്പൂര്‍ ഉള്‍പ്പെട ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ബിഹാറിലെ അഞ്ച് മണ്ഡലങ്ങളിലും ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മൂന്ന് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്.

Share news
error: Content is protected !!
Scroll to Top