കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്.

നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.

ടി.പി.ആര്‍. 10ല്‍ താഴെയെത്തിയ ശേഷം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്ധരുടെ നിര്‍ദേശം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മേയ് എട്ടിനാണ് ലോകക്ഡൗണ്‍ പ്രഖ്യാപിച്ചത്. നേരത്തെ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നെങ്കിലും ഇളവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് ഇത് എടുത്തുമാറ്റിയിരുന്നു.

 

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top