തിരൂരങ്ങാടി: ലോക് ഡൗണ്‍ നിലനില്‍ക്കെ അനുമതിയില്ലാതെ സംസ്ഥാന ജില്ലാ അതിര്‍ത്തി കടന്നെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
തിരൂരങ്ങാടി കളിയാട്ട് മുക്ക് സ്വദേശികളായ മന്‍സൂര്‍(31) , പ്രതീഷ് എന്നിവരാണ് പിടിയിലായത്
ഇവര്‍ ചെന്നൈയില്‍ നിന്നാണ് വന്നത്. പുലര്‍ച്ചെ നാല് മണിയോടെ പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ വെച്ച് പോലീസ് പിടികൂടി തിരൂരങ്ങാടി പോലീസിന് കൈമാറുകയായിരുന്നു.
എപ്പിഡിമിക് ആക്ട് പ്രകാരം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവരെ നിരീക്ഷണത്തിനായി കോഴിക്കോട് സര്‍വ്വകലാശായ്ക്കടുത്തുളഅള കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.




