ലോക്ക്ഡൗണ്‍ ലംഘിച്ച് പരപ്പനങ്ങാടിയില്‍ ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ 5പേര്‍ പിടിയില്‍

പരപ്പനങ്ങാടി: ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തില്‍, ലോക്ക് ഡൗണ്‍ ലംഘിച്ച് ഒത്ത് ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര്‍ പിടിയിലായി.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളുടെ ദൃശ്യം പകര്‍ത്തിയത്.

തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്യത് എത്തിയ പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രന്‍ നായര്‍, മുരളി, പോലീസുകാരായ വിപിന്‍, ജിനേഷ്, കിഷോര്‍, എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്. പോലീസിനെ കണ്ട് ഇവര്‍ ഓടി രക്ഷപെടുവാന്‍ ശ്രമിച്ചെങ്ങിലും അഞ്ച് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

ഇവക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top