പാലക്കാട് ലോക്ക് ഡൗണ്‍ ലംഘിച്ച് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഉത്സവദര്‍ശനത്തിനെത്തിയവര്‍ അറസ്റ്റില്‍. ചാത്തന്‍ കണ്ടാര്‍ കാവില്‍ ഉത്സവത്തിനെത്തിവര്‍ക്കെതിരെയാണ കേസെടുത്തിരിക്കുന്നത്.
26 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും. 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണമ്പ്ര വേല കൂറനാട്ടലിന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിധിയില്‍ കൂടുതില്‍ ആളുകളെത്തിയതിനെ തുടര്‍ന്ന 30 പേര്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
നിരോധനാജ്ഞ നിലിവിലുള്ള ഇവിടെ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പാടില്ലെന്നും മതപരമായ കൂടുതല്‍ ആളുകളെ ങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്തരുതെന്നും കര്‍ശന നിര്‍ദ്ദേശം ഉള്ളപ്പോളാണ് ഇത്തരം പരിപാടികള്‍ നടക്കുന്നത.




