പ്രാദേശിക സംഘർഷം; ഗ്ലോബൽ വില്ലേജ് അടച്ചു

ദുബായ് : മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ഗ്ലോബൽ വില്ലേജ് അടുത്ത അറിയിപ്പ് വരുന്നതുവരെ പ്രാദേശിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വീണ്ടും തുറക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.

സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതുവരെ കേന്ദ്രം അടച്ചിടുന്നതായും കൂടുതൽ വിവരങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ വഴി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top