തദ്ദേശഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്ത് ഇന്നലെ നടന്ന 32 തദ്ദേശ ഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. തദ്ദേശഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് ഉച്ചയോടെ അറിയാം. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

115 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ആകെ 2, 82, 645 വോട്ടർമാരാണ് ഉണ്ടായിരുന്നത് . 76.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവുമധികം പോളിംഗ് നടന്നത് പാലക്കാട് ജില്ലയിലെ എരുത്തേമ്പതി പഞ്ചായത്തിലെ മൂങ്കിൽ മട വാർഡിലാണ് . 94.73 %. ഏറ്റവും കുറവ് തിരുവനന്തപുരം കോർപ്പറേഷനിലെ വേട്ടക്കാട് ഡിവിഷനിൽ 57.65% .

കോഴിക്കോട് പാലക്കാട് ആലപ്പുഴ ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുകൾ രണ്ടു ഇത് ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു മുനിസിപ്പൽ കൗൺസിലുകളിൽ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Share news
error: Content is protected !!
Scroll to Top