കോവിഡ് ബാധിച്ച് മരിച്ചു

തേഞ്ഞിപ്പലം: സി പി ഐ എം തിരൂങ്ങാടി ഏരിയാ കമ്മറ്റിയംഗം സി പരമേശ്വരന്‍(65) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറാണ്. പി കെ എസ് ജില്ല എക്‌സിക്യൂട്ടീവംഗം, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഏറെ കാലം തേഞ്ഞിപ്പലം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തേഞ്ഞിപ്പലം പഞ്ചായത്തംഗം എന്ന തലത്തിലും ഏറെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരമേശ്വരന്‍ മികച്ച കലാകാരന്‍ കൂടിയായിരുന്നു. തബലിസ്റ്റും ഗായകനുമായിരുന്ന ഇദ്ദേഹം ഒട്ടേറെ വേദികളില്‍ കഴിവ് തെളിയിച്ചു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പരമേശ്വരന്റെ പെട്ടെന്നുള്ള വിയോഗം ഏറെ ദു:ഖമുണ്ടാക്കുന്നതാണ്. മൃതദേഹം ഇന്ന് തേഞ്ഞിപ്പലത്ത് സംസ്‌ക്കരിക്കും

Share news
error: Content is protected !!
Scroll to Top