വായ്പ ആപ്പ് ഏജന്റുമാര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

ഹൈദരാബാദ് : ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ആപ് ഏജന്റുമാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്. ഒക്ടോബര്‍ 28 നായിരുന്നു ഇയാളുടെ വിവാഹം. മീന്‍പിടിത്തമായിരുന്നു നരേന്ദ്രയുടെ ജോലി. കാലാവസ്ഥ മോശമായതിനാല്‍ കുറച്ചു ദിവസമായി ജോലിക്കു പോയിരുന്നില്ല.

സാമ്പത്തിക പ്രതിസന്ധി മൂലം വായ്പ ആപ്പില്‍നിന്ന് 2000 രൂപ വായ്പയെടുത്തിരുന്നു. ആഴ്ചകള്‍ക്കുശേഷം, വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ് ഏജന്റുമാര്‍ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇവര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുകയും ചെയ്തു.

വായ്പ തിരിച്ചടയ്ക്കാമെന്നു ദമ്പതികള്‍ അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് പരിചയക്കാരും ബന്ധുക്കളും മറ്റും ചോദിച്ചതോടെ ദമ്പതികള്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top