മുന്നേറ്റം പദ്ധതി രണ്ടാംഘട്ടം ജില്ലയില്‍ സാക്ഷരതാ മിഷന്‍ നടപ്പാക്കും

സാക്ഷരതാ മിഷന്‍ അതോറിറ്റി മഹിള സമഖ്യാ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഇതു സംബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ജില്ലാതല ആലോചനാ യോഗം ചേര്‍ന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രതിനിധി പി.എം. അബ്ദുല്‍ കരീം പദ്ധതി വിശദീകരണം നടത്തി.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വനിതകളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് സാക്ഷരതാ മിഷന്‍ മഹിളാസമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിസ്ഥാന സാക്ഷരത ഉള്‍പ്പെടെയുള്ള തുല്യതാ കോഴ്‌സുകളിലേക്ക് പ്രത്യേക രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

സാക്ഷരത മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.വി. ശാസ്ത്ര പ്രസാദ്, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോഡിനേറ്റര്‍ എം. റെജീന, ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ ബിന്ദു മോള്‍ ജോര്‍ജ്, സാക്ഷരത മിഷന്‍ സ്റ്റാഫ് കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top