
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരതാ വാരത്തിന് (ഫെബ്രുവരി 9-13) മലപ്പുറം ജില്ലയില്‍ തുടക്കമായി. ‘കെ.വൈ.സി-സുരക്ഷിത ബാങ്കിങിലേക്കുള്ള ആദ്യ ചുവട്’ എന്നതാണ് ഈ വര്‍ഷത്തെ സാക്ഷരതാ വാരത്തിന്റെ മുഖ്യ പ്രമേയം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, കര്‍ഷകര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ കേന്ദ്രീകരിച്ച് വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
*സാക്ഷരതാ വാരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ പ്രധാന പരിപാടികള്‍*
അരീക്കോട് ബ്ലോക്ക്: ട്രോമ കെയര്‍ വോളണ്ടിയര്‍മാര്‍ക്കായി മഞ്ചേരി ട്രോമ കെയര്‍ ഓഫീസിലും, നഴ്സിങ് വിദ്യാര്‍ഥികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലും ക്ലാസുകള്‍ സംഘടിപ്പിക്കും.
നിലമ്പൂര്‍: സംരംഭകര്‍ക്കും കര്‍ഷകര്‍ക്കുമായി ബ്ലോക്ക് ഓഫീസ് ഹാള്‍, പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് ബോധവത്ക്കരണം നല്‍കും.
മലപ്പുറം, പെരിന്തല്‍മണ്ണ: മലപ്പുറം ഗവ. കോളേജ്, ഹമദ് ഐ.ടി.സി തിരൂര്‍ക്കാട് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സാമ്പത്തിക സാക്ഷരതാ ക്ലാസുകള്‍ നടക്കും.
വേങ്ങര: കര്‍ഷകര്‍ക്കും കുടുംബശ്രീ (എസ്.എച്ച്.ജി) പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും.
ക്ലാസുകള്‍ക്ക് പുറമെ പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മൂന്ന് ദിവസത്തെ എല്‍.ഇ.ഡി ഡിസ്പ്ലേ പ്രദര്‍ശനം, ഫ്ലാഷ് മോബ്, സൈക്കിള്‍ റാലി എന്നിവയും സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം ഗവ. കോളേജില്‍ ക്വിസ് മത്സരവും നടന്നു. നാളെ (ബുധന്‍) രാവിലെ ആറിന് സൈക്കിള്‍ റാലി കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്യും. കളക്ടര്‍’ ബംഗ്ലാവിന് മുന്നില്‍ നിന്നും ആരംഭിച്ച് വള്ളുവമ്പ്രം വരെയും തിരിച്ചും സൈക്കിള്‍ റാലി നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





