Section

malabari-logo-mobile

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

HIGHLIGHTS : തൃശ്ശൂര്‍ : മദ്യം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ മൂലം യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി സനോജാണ് ആത്മഹത്യ ചെയ...

തൃശ്ശൂര്‍ : മദ്യം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ മൂലം യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി സനോജാണ് ആത്മഹത്യ ചെയ്തത്.

മദ്യം കിട്ടാതായാല്‍ ഇനിയും ആളുകള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇത്തരത്തിലുള്ളവര്‍ക്ക്് സര്‍ക്കാര്‍ ചികിത്സ നല്‍കുമെന്നും മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.

sameeksha-malabarinews

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ചിപൂട്ടിയിരിക്കുകയാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയത് തുടങ്ങിയപ്പോള്‍ തന്നെ സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും മദ്യശാലകള്‍ പൂട്ടണമെന്ന ആവിശ്യം ഉയര്‍ന്നുവന്നിരുന്നു. മദ്യാസക്തിയുള്ളവര്‍ക്കുണ്ടാകുന്ന രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇതിന് തയ്യാറാകാതിരുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെയാണ് കേരളത്തിലും മുഴവന്‍ മദ്യവില്‍പ്പനകേന്ദ്രങ്ങളും പൂട്ടിയത്.

മദ്യാസ്‌ക്തി ബാധിച്ചവരെ എത്തരത്തില്‍ പുനരധിവസിപ്പിക്കുമെന്ന ചോദ്യത്തിന് ഇത്തരത്തിലുള്ളവര്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും, അതിനായി ഡി അഡിക്ഷന്‍ സെന്ററുകളടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു. വിമുക്തിയുടെ കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്ററുകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!