തൃശ്ശൂര്‍ : വിദേശത്തുനിന്നും മടങ്ങിയെത്തി ഔദ്യോഗികവസതിയില്‍ നിരീക്ഷണത്തിലായിരുന്ന സബ്കളക്ടര്‍ നാട്ടിലേക്ക് മുങ്ങി. വിലക്കുകള്‍ ലംഘിച്ച് നാട്ടിലേക്ക് പോയ ഉത്തര്‍പ്രദേശ് സ്വദേശിയായ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രക്കെതിരെ കേസെടുക്കും തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അനുപംമിശ്ര കഴിഞ്ഞ 19ാം തിയ്യതിമുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ആരേയും കണ്ടില്ല. തുടര്‍ന്ന് സബ്കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്ന് മറുപടിയാണ് ലഭിച്ചത.
അനുപം മിശ്രയുടെ നടപടി അതീവ ഗുരതരമായ ചട്ടലംഘനമാണെന്നാണ് കരുതുന്നത്. ഇയാളുടെ ഗണ്‍മാനെതിരെയും കേസെടുക്കുമെന്നാണ് സൂചന.




