തിരൂര്‍ കോവിഡ് വ്യാപന നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്
പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അലി അഷറഫിനെ ( 56) യാണ് തിരൂര്‍ സി ഐ ടി പി ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം പ്രാര്‍ത്ഥനക്കെത്തിയ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിരൂര്‍ നടുവിലങ്ങാടി ജുമാ മസ്ജിദില്‍ മുപ്പതോളം പേരെ വിളിച്ചു കൂട്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടര്‍ക്കൊപ്പം പ്രാര്‍ത്ഥന നടത്തിയ മുപ്പതോളം പേര്‍ക്കെതിരെയും കേസെടുത്തു. കൊറോണ വ്യാപനം തടയാന്‍ ആരാധാനാലയങ്ങളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുകയായിരുന്നു.
കൂട്ടപ്രാര്‍ത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നല്‍കിയിരുന്നു. കമ്മറ്റിയുടെയും പരിസരവാസികളുടെയും പരാതി അവഗണിച്ച് ഡോക്ടറും സംഘവും പ്രാര്‍ത്ഥനക്കെത്തുന്നത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.




