മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ട; സുധീരന്‍

vm sudeeranകൊച്ചി: യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്റെ നിലപാടിനെ തള്ളി കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍. മദ്യവര്‍ജനമല്ല, മദ്യനിരോധനമാണ്‌ കോണ്‍ഗ്രസ്സിന്റെ നയമെന്ന്‌ വ്യക്തമാക്കിയ സുധീരന്‍ മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ടെന്നും പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം ഉചിതമായ വേദിയില്‍ വെച്ച്‌ നടത്തുമെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക്‌ ബാര്‍ ഉണ്ടോ എന്ന കാര്യം അറിയില്ലെന്നു പറഞ്ഞ സുധീരന്‍ ബാര്‍ കോഴയില്‍ സിപിഐഎം സമരം പ്രഹസനമായി മാറിയെന്നും പറഞ്ഞു. മാണി കരുത്തനായ നേതാവായതുകൊണ്ട്‌ അദേഹത്തെ ചിലര്‍ ലക്ഷ്യം വെക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

അതെസമയം തൊഗാഡിയക്കെതിരായ കേസ്‌ പിന്‍വലിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സുധീരന്‍ ന്യായീകരിച്ചു. കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്‌. എന്നാല്‍ കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത പലിക്കണമെന്നും അദേഹം പറഞ്ഞു.

Related Articles