മദ്യം കൈവശം വെച്ചതിന്‌ അറസ്റ്റിലായ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സപെക്ടര്‍ക്ക്‌ സസ്‌പെന്‍ഷന്‍

file photo

തൃശ്ശൂര്‍:  അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വെച്ചതിന്‌ അറസ്റ്റിലായ എക്‌സൈസ്‌ സര്‌ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ സസ്‌പെന്‍ഷന്‍. എറണാകുളം എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബുവിനെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്റ്‌ ചെയ്‌തിരിക്കുന്നത്‌.

പോലീസ്‌ വാഹനപരിശോധന നടത്തുന്നതിനിടെ ചേര്‍ത്തലയില്‍ വെച്ച്‌ തിരുവനന്തപുരം സ്വദേശിയായ ഷിബുവിന്റെ വാഹനത്തില്‍ നിന്നും ആറു ലിറ്റര്‍ മദ്യംം പോലീസ്‌ കണ്ടെടുക്കുകയായിരുന്നു

Share news
error: Content is protected !!
Scroll to Top