കോഴിക്കോട് : മദ്യവുമായി ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ പിടിയിലായി. പയ്യോളി അയിനാക്കാട് വെച്ചാണ് ടിപി വധകേസിലെ പ്രതികള്‍ പിടിയിലായത് കോടതിയില്‍ ഹാജരാക്കി മടങ്ങവെ മാഹിയില്‍ വെച്ചാണ് ഇവര്‍ മദ്യം വാങ്ങിയത്. മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള പ്രതികളാണ് പിടിയിലായത്.
മാഹിയില്‍ നിന്ന് ടിപി കേസിലെ പ്രതികളെ കൊണ്ടു വന്ന വണ്ടി നിര്‍ത്തി മദ്യം വാങ്ങുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് പയ്യോളിയില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. മദ്യം വാങ്ങിയത് പോലീസുകാരാണെന്നാണ് സൂചന.
അതേസമയം സംഭവം പുറത്തറിഞ്ഞതോടെ 5 പോലീസ് ഉദേ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ തന്നെ ടിപി വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫെയ്‌സുബുക്കും, മൊബൈല്‍ ഫോണും ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു.




