ചെങ്ങറ ഭൂസമരം; സമരക്കാര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

PRP604A_1549142gതിരു : ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പട്ടികജാതി വിഭാഗക്കാര്‍ക്ക് 25 സെന്റ് ഭൂമിയും അല്ലാത്തവര്‍ക്ക് 20 സെന്റ് ഭൂമിയും നല്‍കും. 51 പേരാണ് ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുക്കുന്നത്.

കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ രക്ഷയുടെ ആദ്യപടി എന്ന നിലയിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതിനുശേഷം പുനരുദ്ധാരണ പാക്കേജിനുള്ള തുക വിലയിരുത്തും. ചര്‍ച്ചയില്‍ ധനഗതാഗതമന്ത്രിമാരും പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top