സ്ത്രീകള്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ നല്ല മണം മാത്രമല്ല ഭംഗിയുള്ളവരായി തീരുമെന്നും പഠന റിപ്പോര്‍ട്ട്. യുഎസിലെയും സ്വീഡനിലെയും ന്യൂറോ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
നല്ല പെര്‍ഫ്യൂം ഉപയോഗിക്കുന്ന സ്ത്രീകള്‍ ആകര്‍ഷണീയരായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ജേര്‍ണല്‍ പ്ലസ് വണ്‍ എന്ന സര്‍വ്വേയിലാണ് ചില സ്ത്രീകളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും ഇവരുടെ പ്രായം, ഭംഗി, ആകര്‍ഷണം എന്നിങ്ങനെ തരംതിരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു വിലയിരുത്തല്‍ നടത്തിയത്.
ഇവയില്‍ നല്ല മണമുള്ള സ്‌പ്രേ, പെര്‍ഫ്യൂം ഇവ ഉപയോഗിച്ചെടുത്തവരുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആകര്‍ഷണീയമായ മണം ശരീരത്തിനുണ്ടെങ്കില്‍ അത് നിങ്ങളെ സുന്ദരികളാക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.




